സ്നേഹാശ്രമത്തിൽ പുസ്തക പ്രകാശനം

Saturday 16 August 2025 1:35 AM IST

കല്ലമ്പലം: സംസ്ഥാന സർക്കാർ കൃഷിവകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്ന സുമാ പിള്ളയുടെ "ഒരു കിനാവ് പോലെ" ചെറുകഥാ സമാഹാരം വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ പ്രകാശനം ചെയ്തു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ സൈക്കോളജിസ്റ്റ് പി.രാജേന്ദ്രൻപിള്ളയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. ഡോ. സി.ആർ.ശശിധരൻപിള്ള, നെടുങ്ങോലംകരയോഗം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ,സാവിത്രിഅമ്മ, രാധാമണിഅമ്മ, രജിതരതീഷ്, ശോഭശശി, അരവിന്ദാക്ഷൻ മടവൂർ, സുനിൽകുമാർ,ശകുന്തള,തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം.രാജേന്ദ്രകുമാർ,ബി.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.