ബെഫി പ്രതിഷേധ ദിനം
Saturday 16 August 2025 1:34 AM IST
തിരുവനന്തപുരം: ഔട്ട് സോഴ്സിംഗ് നിറുത്തലാക്കുക,താത്കാലിക,കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രതിഷേധ ദിനം ആചരിച്ചു. കനറാ ബാങ്ക് സർക്കിൾ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം ബെഫി ദേശീയ ജനറൽ കൗൺസിൽ അംഗം എസ്.ബി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.എൽ.ദിലീപ്,ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് എന്നിവർ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.