സഹയാത്രികയോട് മോശം പെരുമാറ്റം, വട്ടപ്പാറ സ്വദേശി പിടിയിൽ
Saturday 16 August 2025 2:08 AM IST
ശംഖുംമുഖം : വിമാനത്തിലെ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യാത്രക്കാരനെതിരെ പൊലീസ് കേസ് എടുത്തു. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിന് എതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത് . ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ബംഗളൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ജോസും തിരുവനന്തപുരം സ്വദേശിയായ യുവതിയും . മുൻ സീറ്റിൽ ഇരുന്ന യാത്രക്കാരിയെ പിൻ സീറ്റിൽ ഇരുന്ന ജോസ് കാല് കൊണ്ട് ശരീരത്തിൽ സ്പർശിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. വിമാനം ലാൻഡ് ചെയ്തപ്പോൾ യുവതി പരാതി എയർലൈൻസ് അധികൃതരെ അറിയിച്ചു. വലിയതുറ പൊലീസിനെയും വിവരം അറിയിച്ചു