പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
Saturday 16 August 2025 2:09 AM IST
വിഴിഞ്ഞം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.രാമനാഥപുരം കീഴ്ക്കുടി സ്വദേശി ജീവൻ(19) ആണ് അറസ്റ്റിലായത്.തമിഴ്നാട്ടിൽ നിന്നുമാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ഇരുചക്ര വാഹങ്ങളിലെ യാത്ര റീൽസായി ചിത്രീകരിച്ച് ഇടുകയും ഇതിലൂടെ സൗഹൃദം സ്ഥാപിച്ച പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പോക്സോ കേസ് ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.