എക്സൈസിൽ 26 പേർക്ക് മുഖ്യമന്ത്രിയുടെ സേനാമെഡൽ
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എക്സൈസിൽ 26 പേർ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ സേനാമെഡലിന് അർഹരായി.
അസിസ്റ്റന്റ് കമ്മീഷണർമാരായ ആർ.എൻ.ബൈജു(കോഴിക്കോട്),ജി.കൃഷ്ണകുമാർ (എറണാകുളം),സി.ഐ.മാരായ നൗഫൽ എൻ.(മലപ്പുറം),മുഹമ്മദ്ഷഫീക് പി.കെ (നിലമ്പൂർ),രാജീവ്.ജി(സൗത്ത്സോൺ),ഇൻസ്പെക്ടർമാരായ ദിലീപ് സി.പി (കൊല്ലം),രാജേഷ് ആർ.ജി(ഹെഡ് ക്വാട്ടേഴ്സ്),അസി.എക്സൈസ് ഇൻസ്പെക്ടർമാരായ പ്രകാശ് ആർ(തിരുവനന്തപുരം),ഷിബു ഡി.(മലപ്പുറം),നിയാസ് കെ.എ(മൂവാറ്റുപുഴ),രാജ്കുമാർ ബി(പീരുമേട്),റെജികുമാർ കെ(അമരവിള),പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ കെ.എൻ.(ഇടുക്കി),പ്രജീഷ്കോട്ടായി(ന്യൂമാഹി),സജയകുമാർ ഡി.എസ്(ഹെഡ് ക്വാട്ടേഴ്സ്),പ്രജിത്ത് കെ.ആർ(കാസർകോട്),ഷിഹാബുദ്ദീൻ കെ(തിരൂരങ്ങാടി),അജിത്ത് ആർ(ബാലരാമപുരം),സിവിൽ എക്സൈസ്ഓഫീസർമാരായ അജിത്ത് ബി.എസ്(കൊല്ലം),അനീഷ് എം.ആർ(കൊല്ലം),ഗോകുൽ ആർ.(ഹെഡ് ക്വാട്ടേഴ്സ്), ഷംനാസ് സി.ടി(നിലമ്പൂർ),ദീപു ബി(ഹെഡ്ക്വാട്ടേഴ്സ്),വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗ ജി(കൊല്ലം),ധന്യ കെ.പി.(മലപ്പുറം),എക്സൈസ് ഡ്രൈവർ (സീനിയർ ഗ്രേഡ് ) ഷെറിൻ ജി(തിരുവനന്തപുരം) എന്നിവരാണ് മെഡലിന് അർഹരായത്.