സ്വാതന്ത്ര്യ ദിനാഘോഷം: ഓസ്ട്രേലിയയിൽ ഖാലിസ്ഥാനികളുടെ അതിക്രമം
Saturday 16 August 2025 7:05 AM IST
കാൻബെറ: ഓസ്ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് നേരെ ഖാലിസ്ഥാൻ വാദികളുടെ അതിക്രമം. ഖാലിസ്ഥാനി പതാകയും മുദ്രാവാക്യങ്ങളുമായിയെത്തിയ അക്രമികൾ കോൺസുലേറ്റിന് മുന്നിൽ ഒത്തുകൂടിയ ഇന്ത്യൻ വംശജർക്കിടയിലേക്ക് ഇരച്ചുകയറാനും ആഘോഷം തടയാനും ശ്രമിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവുമുണ്ടായി. ദേശഭക്തിഗാനങ്ങളും മുദ്രാവാക്യങ്ങളുമായി ഇന്ത്യൻ വംശജർ ഖാലിസ്ഥാനികൾക്കെതിരെ ചെറുത്തുനിൽപ്പ് നടത്തി. പൊലീസ് ഉടനെത്തിയതിനാൽ ഏറ്റുമുട്ടൽ ഒഴിവായി.