മുഖങ്ങൾ

Sunday 17 August 2025 4:27 AM IST

മു​ഖ​ങ്ങൾ ഷാ​ല​ൻ​ ​വ​ള്ളു​വ​ശ്ശേ​രി ലാ​ളി​ത​മാ​യി​ ​വ്യ​ത്യ​സ്ത​ജീ​വി​ത​ദ​ർ​ശ​ന​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ക​ഥ​ക​ൾ.​ ​സാ​ധാ​ര​ണ​ ​മ​നു​ഷ്യ​ന്റെ​ ​ദാ​രി​ദ്ര്യ​വും​ ​ക​ഷ്ട​പ്പാ​ടു​ക​ളും​ ​അ​നാ​വ​ര​ണം​ ​ചെ​യ്യു​ന്ന​ ​ഇ​രു​പ​ത്തി​യാ​റ് ​ക​ഥ​ക​ളു​ടെ​ ​സ​മാ​ഹാ​രം.

പ്ര​സാ​ധ​ക​ർ: നാ​ഷ​ണ​ൽ​ ​ബു​ക്ക് ​സ്റ്റാൾ

ടി.​ ​പ​വി​ത്ര​ന്റെ​ ​നാ​ട​ക​ങ്ങൾ മ​ല​യാ​ള​ ​നാ​ട​ക​വേ​ദി​യി​ൽ​ ​ജീ​വി​ത​ത്തി​ന്റെ​ ​ജൈ​വി​ക​മാ​യ​ ​അ​വ​ത​ര​ണ​ങ്ങ​ൾ​ ​സാ​ദ്ധ്യ​മാ​ക്കി​യ​ ​ടി.​ ​പ​വി​ത്ര​ന്റെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​നാ​ല് ​നാ​ട​ക​ങ്ങ​ളു​ടെ​ ​സ​മാ​ഹാ​രം.​ ​സ​മ​കാ​ലി​ക​ ​സാ​മൂ​ഹ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ള്ളു​ണ​ർ​ത്തു​ന്ന​വി​ധം​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​ ​പു​സ്ത​കം.

പ്ര​സാ​ധ​ക​ർ: ഒ​ലി​വ് ​ബു​ക്ക്സ്

മ​റ​ക്കാ​ത്ത​ ​മു​ഖ​ങ്ങൾ മ​രി​ക്കാ​ത്ത​ ​ഓ​ർ​മ്മ​കൾ ബ​ഷീ​ർ​ ​ര​ണ്ട​ത്താ​ണി രാ​ഷ്ട്രീ​യ,​ ​സാ​ഹി​ത്യ,​ ​ച​ല​ച്ചി​ത്ര​ ​മേ​ഖ​ല​ക​ളി​ൽ​ ​തി​ള​ങ്ങി​ ​കേ​ര​ളീ​യ​ ​പൊ​തു​ജീ​വി​ത​ത്തി​ൽ​ ​അ​ഗാ​ധ​മാ​യ​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്തി​യ​ ​വ്യ​ക്തി​പ്ര​ഭാ​വ​ങ്ങ​ളെ​ ​അ​ടു​ത്ത​റി​യാ​നു​ള്ള​ ​ശ്ര​മം.

പ്ര​സാ​ധ​ക​ർ: ഒ​ലി​വ് ​ബു​ക്ക്സ്

എ​ന്റെ​ ​ഒ.​സി.​ഡി സ​ത്യാ​ന്വേ​ഷ​ണ​ങ്ങൾ ഡോ​ക്ട​ർ​ ​പി.​ജെ.​ ​സാ​ജു നെ​ല്ലും​ ​പ​തി​രും​ ​കൂ​ടി​ ​ക​ല​ർ​ന്നു​ ​കി​ട​ക്കു​ന്ന​തു​പോ​ലെ​ ​വാ​സ്ത​വ​ത്തി​ലു​ള്ള​ ​ധാ​ര​ണ​ക​ളും,​ ​മി​ഥ്യാ​ ​ധാ​ര​ണ​ക​ളും​ ​ന​മ്മു​ടെ​ ​ചി​ന്ത​യി​ലു​ണ്ട്.​ ​സ്വ​യം​ ​ചി​ന്തി​ച്ചും​ ​തെ​റാ​പ്പി​സ്റ്റി​നോ​ടു​ ​കൂ​ടി​ ​ചി​ന്തി​ച്ചും​ ​പ​രീ​ക്ഷ​ണം​ ​ന​ട​ത്തി​യു​മാ​ണ് ​നേ​ർ​വ​ഴി​ ​ക​ണ്ടെ​ത്തു​ന്ന​ത്.​ ​വി​ജ്ഞാ​ന​കു​തു​കി​ക​ൾ​ ​തീ​ർ​ച്ച​യാ​യും​ ​വാ​യി​ച്ചി​രി​ക്കേ​ണ്ട​ ​പു​സ്ത​ക​മാ​ണ് ​'​എ​ന്റെ​ ​ഒ.​ഡി.​സി​ ​സ​ത്യാ​ന്വേ​ഷ​ണ​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ."

പ്ര​സാ​ധ​ക​ർ: ഒ​ലി​വ് ​ബു​ക്ക്സ്

അ​ന​ന്തു​വി​ന്റെ ച​രി​ത്രാ​ന്വേ​ഷ​ണ​ങ്ങൾ സേ​തു നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​ ​മു​മ്പ് ​ക​പ്പ​ലി​ൽ​ ​ച​ര​ക്കു​മാ​യി​ ​ത​ന്റെ​ ​നാ​ട്ടി​ലെ​ത്തി​യ​ ​വി​ദേ​ശി​ക​ളു​ടെ​ ​മാ​ത്ര​മ​ല്ല,​​​ ​കു​രു​മു​ള​കി​ന്റെ​യും​ ​സ്വ​ന്തം​ ​നാ​ടി​ന്റെ​ ​ത​ന്നെ​യും​ ​ച​രി​ത്രം​ ​തേ​ടി​യു​ള്ള​ ​അ​ന​ന്തു​ ​എ​ന്ന​ ​ബാ​ല​ന്റെ​ ​യാ​ത്ര​ക​ൾ.

പ്ര​സാ​ധ​ക​ർ: ഒ​ലി​വ് ​ബു​ക്ക്സ്

W​o​r​d​s​ ​L​i​ke S​a​n​d​ ​c​r​y​s​t​a​ls B​a​b​u​ ​P​r​a​k​a​s​h​ ​V.K

വാ​ക്കു​ക​ളെ​ ​മ​ണ​ൽ​പ​ര​പ്പു​ക​ളോ​ടും​ ​മ​ഴ​ത്തു​ള്ളി​യോ​ടും​ ​താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന​ ​ഇം​ഗ്ലീ​ഷ് ​ക​വി​ത​ക​ളു​ടെ​ ​സ​മാ​ഹാ​രം.

പ്ര​സാ​ധ​ക​ർ: ഒ​ലി​വ് ​ബു​ക്ക്സ്

നവതിയുടെ നിറവിൽ ടി.എൻ. ജയചന്ദ്രൻ ആദരണിക

എഡിറ്റർ: തുമ്പമൺ തങ്കപ്പൻ

സാഹിത്യകാരൻ, സംഘാടകൻ, ഭരണാധിപൻ തുടങ്ങിയ സമഗ്രമായ വ്യക്തിത്വത്തിനുടമയായ ടി.എൻ. ജയചന്ദ്രന്റെ സംഭാവനകൾ രേഖപ്പെടുത്തുന്ന ഗ്രന്ഥം.

പ്രസാധകർ

ഭാഷാ സംഗമം

ഡിസംബറിന്റെ നഷ്ടം

പ്രൊഫ. കെ.ആർ. രവീന്ദ്രൻ നായർ

വായനവേളകളിലും പിന്നീടും മനസിൽ അവശേഷിക്കുന്ന മികവാർന്ന കഥാപാത്രങ്ങളുമായി പതിനഞ്ചു കഥകളുടെ സമാഹാരം.

പ്രസാധകർ

പ്രഭാത് ബുക്ക് ഹൗസ്

അവർണ്ണം

അടുതല ജയപ്രകാശ്

ഏതു വിഷയത്തിലും കവിത കണ്ടെത്തുന്ന അടുതല ജയപ്രകാശിന്റെ പുതിയ കവിതാ സമാഹാരമാണ് അവർണ്ണം.

പ്രസാധകർ

സുജിലി പബ്ലിക്കേഷൻസ്