തമിഴ്‌നാട് സർക്കാരിനെ വിടാതെ ഇഡി, മന്ത്രിയുടെയും മകന്റെയും വീട്ടിൽ റെയ്ഡ്
Saturday 16 August 2025 4:16 PM IST
ചെന്നൈ: കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന ഭരണകക്ഷിയായ ഡിഎംകെയുടെ ആരോപണത്തിനിടെ തമിഴ്‌നാട് മന്ത്രിയുടെ വീട്ടിൽ ഇഡി പരിശോധന. ഗ്രാമവികസന വകുപ്പുമന്ത്രി പെരിയസ്വാമിയുടെയും മകനും എംഎൽഎയുമായ ഐപി സെന്തിലിന്റെയും വീടുകളിലും സ്ഥാപങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ചെന്നൈ, ഡിണ്ടിഗൽ എന്നിവിടങ്ങളിലെ എട്ടിടങ്ങളിലാണ് ഇന്ന് രാവിലെ ഏഴരമുതൽ പരിശോധന ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം.
എന്നാൽ പരിശോധനയിൽ എന്തെങ്കിലും രേഖകൾ കണ്ടെടുത്തോ എന്ന് വ്യക്തമല്ല. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ നടന്നു എന്നതിലടക്കമാണ് പരിശോധന നടത്തുന്നത് എന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.