ഡയാലിസിസ് കിറ്റ് വിതരണം
Saturday 16 August 2025 5:23 PM IST
ആലപ്പുഴ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ലയൺസ് ക്ലബ് ഒഫ് അലപ്പിയുടെ സഹകരണത്തോടെ ഡയാലിസിസ് കിറ്റും, മെഡിസിൻ ബോക്സും വിതരണം ചെയ്തു.ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ പിജെ മാത്യു അദ്ധ്യക്ഷത വഹിച്ചു, മുനിസിപ്പൽ ചെയർ പേഴ്സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. സുനിൽ ജോർജ്, യൂജിൻ ജോർജ്, ജേക്കബ് ജോൺ, ഭാവന ദിനേശൻ, റോഷൻ മെൻഡിസ്, ഷെഫീക്ക് പാലിയേറ്റീവ്, ടോമിച്ചൻ മേത്തശ്ശേരിൽ,മുജീബ് അസ്സിസ്, ഒ കെ ഷഫീഖ്, ലത്തീഫ് വയലാർ, മാർട്ടിൻ എ.സി, ബെന്നി ജോസഫ്, ആന്റണി പി എസ്, ജോസഫ് റെംജസ്,ജോസകുട്ടി സി,ടോമൽ സി, അനിൽ നാഥ് തുടങ്ങിയവർ സംസാരിച്ചു.