രാമായണ മാസാചരണ സമാപനം
Sunday 17 August 2025 12:24 AM IST
മാവേലിക്കര: പല്ലാരിമംഗലം 2917ാം നമ്പർ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ രാമായണ മാസാചരണ സമാപനവും പ്രശ്‌നോത്തരി വിജയികൾക്കുള്ള സമ്മാനദാനവും മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ റ്റി.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാമചന്ദ്രൻപിള്ള അധ്യക്ഷനായി. കേരള കാർഷിക സർവ്വകലാശാല റിട്ട. ഫാം സൂപ്രണ്ട് വി.ജെ.രാജ്‌മോഹൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സുരേഷ്‌കുമാർ, സുരേന്ദ്രൻ പിള്ള, മഞ്ജുപ്രഭാത്, ദീപ.ജി.നായർ, കരുണാകരൻ പിള്ള എന്നിവർ സംസാരിച്ചു.