തൊഴിലുറപ്പ് തൊഴിലാളി മാർച്ചും ധർണ്ണയും

Sunday 17 August 2025 12:26 AM IST

മുഹമ്മ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നിലപാടിനെതിരെ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മുഹമ്മ പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും തൊഴിലാളി സംഗമവും നടത്തി . മുഹമ്മ ആര്യക്കരയിൽ നടന്ന സമ്മേളനം സി പി എം മാരാരിക്കുളം ഏരിയാ സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു.വി. എ. അബുബക്കർ അദ്ധ്യക്ഷനായി. സ്വപ്ന ഷാബു സ്വാഗതം പറഞ്ഞു. ജി. വേണുഗോപാൽ , ജെ. ജയലാൽ , ഡി. ഷാജി , സി. കെ. സുരേന്ദ്രൻ , കെ. ഡി. അനിൽകുമാർ , ടിം. ഷാജി , കെ. സലിമോൻ , എൻ. ടി. റെജി , സിന്ധു രാജീവ് , സേതുഭായി , ഷൈല രവീന്ദ്രൻ , സ്മിത ബൈജു എന്നിവർ സംസാരിച്ചു.