മുഹമ്മദൻസ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം

Sunday 17 August 2025 12:27 AM IST

ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ.പി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . പ്രഥമാധ്യാപകൻ പി.ഡി.ജോഷി ഉദ്ഘാടനം ചെയ്തു. നാനാത്വത്തിൽ ഏകത്വമെന്നതിൽ അധിഷ്ഠിതമായ സംസ്‌കാരം പുലർത്താനും അതിന്റെ മൂല്യങ്ങളെ സംരക്ഷിക്കുവാനും പുതുതലമുറയ്ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കോ ഓർഡിനേറ്റർ കെ.കെ.ഉല്ലാസ് , അദ്ധ്യാപകരായ ലറ്റീഷ്യ അലക്സ്, മാർട്ടിൻ പ്രിൻസ്, കെ.ഒ.ബുഷ്‌റ, എച്ച് .ഷൈനി, പി.എൻ. സൗജത്ത്, എൻ,എസ്.നീലിമ എന്നിവർ പ്രസംഗിച്ചു. ലഹരിവിമുക്ത പ്രതിജ്ഞയുമെടുത്തു.