സൗജന്യ മെഡിക്കൽ ക്യാമ്പ്
Sunday 17 August 2025 12:28 AM IST
ആലപ്പുഴ : നവോദയ അലുമ്നി അസ്സോസിയേഷനും സമീക്ഷ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ആറാട്ടുപുഴ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ സഹകരണത്തോടെ സ്വാതന്ത്ര്യദിനത്തിൽ വലിയഴീക്കൽ സമീക്ഷ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു. നവോദയ പ്രസിഡന്റ് വി.സിബി അദ്ധ്യക്ഷ വഹിച്ചു. ആറാട്ടുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ എം ഉദ്ഘാടനം ചെയ്തു. ജോളി ടോമി, രശ്മി രഞ്ജിത്ത്, ഡോ. രശ്മി വിജയൻ, ഡോ നിഷ, കെ.ശ്രീകൃഷ്ണൻ, അജിത്കുമാർ, അരുൺചന്ദ്രൻ, ദിനു വിശ്വനാഥ്, അനീഷ് കെ.ഗോപി, എം പ്രതാപൻ, ബിജിന വി, സുമേഷ് എസ് എന്നിവർ സംസാരിച്ചു.