മുളക്കുളത്ത് ഗ്യാസ് ക്രിമിറ്റോറിയം
Sunday 17 August 2025 12:44 AM IST
കടുത്തുരുത്തി : മുളക്കുളം ഗ്രാമപഞ്ചായത്തിൽ 86 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ആധുനിക നിലവാരത്തിലുള്ള ഗ്യാസ് ക്രിമിറ്റോറിയം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. മുളക്കുളം ഗ്രാമപഞ്ചായത്തിലെ കോയിക്കവളവിലുള്ള പൊതുശ്മശാനത്തിലാണ് ക്രിമിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്. കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലത്തിലുള്ളവർക്ക് പ്രയോജനപ്പെടും. ചടങ്ങിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസദേവൻ നായർ, ജില്ലാപഞ്ചായത്തംഗം ടി.എസ്. ശരത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.കെ. ഗോപാലൻ, കെ.ആർ. സജീവൻ, എൻ.എ. ആലീസ്, മേരിക്കുട്ടി ലൂക്ക, ജോയ് നടുവിലേടം, സാലി ജോർജ്, ജയ്‌മോൾ, അനിത സണ്ണി എന്നിവർ പങ്കെടുത്തു.