മന്ദിര സമർപ്പണം, ശതാബ്ദി സമ്മേളനം

Sunday 17 August 2025 12:45 AM IST

വൈക്കം : എസ്.എൻ.ഡി.പി യോഗം 569-ാം നമ്പർ ഇടവട്ടം ചുങ്കം ശാഖയുടെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക മന്ദിരം പ്രഥമഘട്ട സമർപ്പണവും, ഗുരുദേവ ഗാന്ധിജി സംഗമ ശതാബ്ദി സമ്മേളനവും യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഹരി വലിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി. സെൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ.അനിൽകുമാർ, വി.കെ. മുരളീധരൻ, കെ.ആർ. മനോജ്, എം.എസ്. രാധാകൃഷ്ണൻ, സി.വി. ഡാങ്കേ, എം.എസ്. തിരുമേനി, രാജേന്ദ്രൻ ആലപ്പാട്ട്, വനിതാസംഘം രക്ഷാധികാരി ലീലാമണി, റെജി കണ്ടത്തിൽ, ബിന്നി പ്രദീപ്, സുജ സനീഷ്, ടി.എസ്. ബേബി എന്നിവർ പ്രസംഗിച്ചു.