ജി.ഹരിദാസ്

Saturday 16 August 2025 5:52 PM IST

മയ്യനാട്: തട്ടാമല പൗർണമിയിൽ ജി.ഹരിദാസ് (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മുൻ മന്ത്രി കടവൂർ ശിവദാസന്റെ പേഴ്സണൽ സ്റ്റാഫായിരുന്നു. പള്ളിമുക്ക് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ഉദ്യോഗസ്ഥനായി വിരമിച്ചു. മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, വൈസ് പ്രസിഡന്റ്, ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് മയ്യനാട് മണ്ഡലം പ്രസിഡന്റ്റ്, മയ്യനാട് കൃഷിഭവൻ കാർഷിക വികസന സമിതിയംഗം, ഉമയനല്ലൂർ പാടശേഖര സമിതി ട്രഷറർ, എസ്.എൻ.ഡി.പി യോഗം മണ്ണാണിക്കുളം ശാഖാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എസ്.ശ്യാമളഭായി (റിട്ട. എ.ഇ, ഇറിഗേഷൻ). മകൾ: എച്ച്.എസ്.ഹിമദാസ്. മരുമകൻ: ടി.അംജിത്ത്.