ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം
Sunday 17 August 2025 6:19 AM IST
തിരുവനന്തപുരം: ടി.കെ.എം എൻജിനിയറിംഗ് കോളേജ് അലുമിനി അസോസിയേഷന്റെ 34-ാമത് പൂർവ വിദ്യാർത്ഥി സംഗമം,പൂർവ വിദ്യാർത്ഥിയും ഇന്ത്യൻ റവന്യു സർവീസിൽ ഡെപ്യൂട്ടി ഇൻകം ടാക്സ് കമ്മീഷണറുമായ ഷെരീഫ് റഷീദ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ആർ.രാമവർമ്മ അദ്ധ്യക്ഷനായിരുന്നു.ഗുരുവന്ദനത്തിന്റെ ഭാഗമായി മുൻ ടി.കെ.എം എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ കെ.ബാലചന്ദ്ര ശർമയെയും, 80 വയസ് പൂർത്തിയായ പൂർവ വിദ്യാർത്ഥികളെയും,ഗോൾഡൻ ജൂബിലി കഴിഞ്ഞവരെയും,എൻജിനിയറിംഗ് മേഖലയിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.വൈസ് പ്രിൻസിപ്പൽ ഡോക്ടർ അയ്യപ്പൻ നായർ,ഡോക്ടർ സുധീർ,വൈസ് പ്രസിഡന്റ് വി.വിമൽ പ്രകാശ്,സെക്രട്ടറി എസ്.വേണുഗോപാൽ,മറിയം ജോൺ,ടി.ആർ.ബിന്നി,എം.ഷാജഹാൻ,ബി.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.