അഡ്വ. ജോണി പുളിക്കൽ
Saturday 16 August 2025 7:19 PM IST
തൊടുപുഴ: കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ജോണി പുളിക്കൽ (62) നിര്യാതനായി.
കേരള സംസ്ഥാന വാട്ടർ അതോറിട്ടി ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലും മുൻ അഡീഷണൽ ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെ ഇടുക്കി പഴയരികണ്ടത്തുള്ള വസതിയിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് 4.30ന് തൊടുപുഴ വെങ്ങല്ലൂർ പ്ലാവിൻചുവടുള്ള വീട്ടിൽ കൊണ്ടുവരും. മൃതസംസ്‌കാര ശുശ്രൂഷകൾ നാളെ രാവിലെ 9.30ന് വെങ്ങല്ലൂരുള്ള വീട്ടിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന ദേവലായ സെമിത്തേരിയിൽ. ഭാര്യ: മാർഗരറ്റ് (റിട്ട. അദ്ധ്യാപിക, വിമലമാത ഹൈസ്‌കൂൾ, കദളിക്കാട് ) നെടിയശാല കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. മകൾ: അനുമരിയ ജോണി (സിസ്റ്റം അനലിസ്റ്റ് ഇൻഫോപാർക്ക്).