നാനിയുടെ പാരഡൈസ് സെക്കന്റ് ലുക്ക്

Sunday 17 August 2025 6:00 AM IST

നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ സെക്കന്റ് പോസ്റ്റർ പുറത്ത്. ജഡൽ എന്ന കഥാപാത്രമായി തിയേറ്ററിൽ നിറഞ്ഞാടാൻ തയ്യാറെടുക്കുകയാണ് താരം. ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിന്റെ ഇടയിലാണ് സെക്കൻഡ് ലുക്കും ശ്രദ്ധ നേടുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി എത്തുന്നത്. ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി എത്തുന്ന ചിത്രത്തിന് പ്രതീക്ഷകൾ വാനോളമാണ്. ഹൈദരാബാദിലും സെക്കന്ദരബാദിലുമായി ചിത്രീകരണം പുരോഗമിക്കുന്ന പാരഡൈസ് ആക്ഷൻ പീരിയഡ് ഡ്രാമ ഗണത്തിൽ ആണ്. എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിക്കുന്ന ചിത്രത്തിൽ രാഘവ് ജുറൽ ആണ് മറ്റൊരു പ്രധാന താരം. സി. എച്ച് . സായ് ഛായാഗ്രഹണവും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനും എഡിറ്റിംഗും നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ മാർച്ച് 26ന് റിലീസ് ചെയ്യും. പി.ആർ.ഒ - ശബരി