രാജേഷ് ധ്രുവയുടെ പീറ്റർ ഫസ്റ്റ് ലുക്ക്
രാജേഷ് ധ്രുവയെ നായകനാക്കി സുകേഷ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച പീറ്റർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രവിക്ഷ, ജാൻവി റായല എന്നിവരാണ് നായികമാർ. മടിക്കേരിയുടെയും ഭാഗമണ്ഡലത്തിന്റെയും നാടൻ സൗന്ദര്യത്തിന് നടുവിൽ ഒരുങ്ങുന്ന ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റി കഥ പറയുന്നു. വഞ്ചന, അതിജീവനം എന്നിവയാൽ രൂപപ്പെട്ട മനുഷ്യന്റെ ആഴത്തിലുള്ള യാത്രയാണ് പീറ്റർ. ക്രൈം ഡ്രാമ ആയാണ് ചിത്രം ഒരുക്കുന്നത്. പ്രതിമ നായക്, റാം നാദഗൗഡ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. ഛായാഗ്രഹണം: ഗുരുപ്രസാദ് നർനാഡ്, എഡിറ്റർ: നവീൻ ഷെട്ടി, സംഗീതം: ഋത്വിക് മുരളീധർ, കല: ഡി.കെ നായക്, ഡബ്ബിംഗ്: ആനന്ദ് വി, എസ്, വരികൾ: തിലക്രാജ് ത്രിവിക്രമ, നാഗാർജുൻ ശർമ്മ, സുകീർത്ത് ഷെട്ടി, ഡയലോഗ്: രാജശേഖർ, സ്റ്റണ്ട് സാജിദ് വജീർ, വിനീഷ്, അസോസിയേറ്റ് ഡയറക്ടർ: വിനോദ് ക്ഷത്രിയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ദയാനന്ദ ഭണ്ഡാരി, വി.എഫ്.എക്സ്: പോപ്‌കോൺ വി.എഫ്.എക്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ കാഞ്ചൻ, പബ്ലിസിറ്റി ഡിസൈൻ അഭിഷേക്, വി. ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: ശബരി.