ലൗ&കൂൾ ഡിയർ സ്റ്റുഡന്റ്സ് ടീസർ

Sunday 17 August 2025 6:05 AM IST

ആറുവർഷത്തെ ഇടവേളയ്ക്കുശേഷം നിവിൻ പോളി നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന ഡിയർ സ്റ്റുഡന്റ്സിന്റെ ടീസർ പുറത്ത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആന്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. കോമഡി, ഫൺ, ആക്ഷൻ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പൊലീസ് ഓഫീസറായാണ് നയൻതാര വേഷമിടുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് പോളി ജൂനിയർ പിക്‌ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയാണ് നിർമ്മാണം. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന.

ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ, ഷിനോസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, സിബി മാത്യു അലക്സ്, എഡിറ്റർ: ലാൽ കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈൻ: ഡിനോ ശങ്കർ, അനീസ് നാടോടി, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, വസ്ത്രാലങ്കാരം: മെൽവി ജെ, മഷർ ഹംസ, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്സ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സജിത് എം സരസ്വതി, ആക്ഷൻ: മഹേഷ് മാത്യു, കലൈ കിങ്സൺ, ഗാനരചന: സുഹൈൽ കോയ, പബ്ലിസിറ്റി ഡിസൈൻ ട്യൂണി ജോൺ, യെല്ലോ ടൂത്ത്സ്, പി.ആർ.ഒ: ശബരി.