ഫിസിക്കൽ എജ്യൂക്കേഷൻ കൺസൾട്ടന്റ് ഒഴിവ്
Saturday 16 August 2025 8:15 PM IST
പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ ഫിസിക്കൽ എജ്യൂക്കേഷൻ കൺസൾട്ടന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്കൽ എജ്യൂക്കേഷനിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, സർവകലാശാലകളിലോ കോളേജുകളിലോ ബന്ധപ്പെട്ട മേഖലയിൽ 10 വർഷത്തെ പ്രവൃത്തി പരിചയം, സംസ്ഥാന/ദേശീയ/അന്തർ സർവകലാശാല തുടങ്ങിയ മത്സരങ്ങൾക്കായി മികച്ച പ്രകടനമുള്ള ടീമുകളെയോ/അത്ലറ്റുകളെയോ നയിച്ച പരിചയം തുടങ്ങിയവയാണ് അടിസ്ഥാന യോഗ്യതകൾ. പ്രായപരിധി 60 വയസ്. താത്പര്യമുള്ളവർ ആഗസ്ത് 25ന് മുൻപായി contract.engage@cukerala.ac.in എന്ന ഇമെയിലിലേക്ക് ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിക്കണം.