കൂത്തുപറമ്പിൽ തൊഴിൽമേള

Saturday 16 August 2025 8:22 PM IST

കൂത്തുപറമ്പ്:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് നഗരസഭ, ബ്ലോക്ക്തല തൊഴിൽമേള നിർമ്മലഗിരി കോളേജിൽ കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി.സുജാത അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.എം.സുർജിത് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീല, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.പി.ശോഭ , ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഷൈറീന, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി ഗംഗാധരൻ , വി.ബാലൻ, സെക്കീന തെക്കയിൽ , സി രാജീവൻ , എൻ.വി.ഷിനിജ , കെ.ലത, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ വി.ജയൻ , കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ.സലിൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്ന പി.സദാനന്ദ് എന്നിവർ സംസാരിച്ചു. 38 കമ്പനികളിലേക്കുള്ള ഇന്റർവ്യുവിൽ 325 പേർ പങ്കെടുത്തു.