സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

Saturday 16 August 2025 8:28 PM IST

മാതമംഗലം:ഐ.ആർ.പി.സി വെള്ളോറ ലോക്കൽ കമ്മിറ്റി , കോയിപ്ര പൊതുജനവായനശാല , കണ്ണൂർ ജില്ല സഞ്ചരിക്കുന്ന നേത്ര വിഭാഗം , പെരിങ്ങോം താലൂക്ക് ആശുപത്രി , കുറ്റൂർ പ്രാഥമിക കേന്ദ്രം എന്നിവയുടെ സംയുക്താഭിമ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയക്യാമ്പും കോയിപ്ര വായനശാലയിൽ സംഘടിപ്പിച്ചു.ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു.ഡോ. ഷിനി പത്മൻ , ആർ.എസ്.പ്രസാദ് ,ശുഭ സുനിൽ , വി.പി.ഗോവിന്ദൻ നമ്പൂതിരി , പി.ബാലരാജൻ , കെ.സി രാജൻ , എന്നിവർ സംസാരിച്ചു . വാർഡ് മെമ്പർ എം.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.വി സൂരജ് സ്വാഗതവും കെ.വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു ക്യാമ്പിൽ 100 ഓളം പേരെ പരിശോധിച്ചു.