ഏകദിന ശില്പശാല

Sunday 17 August 2025 1:06 AM IST

ബാലരാമപുരം: വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് അഭിലാഷ്.എ.എസ് അദ്ധ്യക്ഷത വഹിച്ചു. സി.സി.എം.വൈ ജില്ലാ കരിയർ കോ ഓർഡിനേറ്റർ പ്രൊഫ. അബ്ദുൽ ആയൂബ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷാമിലാബീവി,​ ഹെഡ്മാസ്റ്റർ പ്രസാദ്.റ്റി.റ്റി എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ സരിത.വി.ജെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദീപ്തി.കെ.എസ് നന്ദിയും പറഞ്ഞു.