കർഷക ദിനാചരണം സംഘടിപ്പിച്ചു
Sunday 17 August 2025 12:14 AM IST
കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ നടന്ന പരിപാടി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിർവഹിച്ചു. കോട്ടയം നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ്, കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.സുനിൽ പെരുമാനൂർ, പ്രോഗ്രാം ഓഫീസർ സിജോ തോമസ് എന്നിവർ പങ്കെടുത്തു. കാർഷിക സെമിനാറിന് ഡോ.എൻ.കെ. ശശിധരൻ നേതൃത്വം നൽകി.