ആശുപത്രി സൂപ്രണ്ട് ഓഫീസ് ധർണ
Sunday 17 August 2025 1:16 AM IST
കോട്ടയം: പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വിരമിച്ച നഴ്‌സിംഗ് അസിസ്റ്റന്റ് ജീവനക്കാരും കുടുംബാംഗങ്ങളും ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെൻഷൻ സമരസമിതി കൺവീനർ പി.ടി ബാബു അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഷാഹുൽ ഹമീദ് സക്കീർ, എൻ.എം സുധാകരൻ, റെനി പോൾ, സാലിയമ്മ കുര്യൻ എന്നിവർ പങ്കെടുത്തു.