എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ
Sunday 17 August 2025 1:06 AM IST
കളമശേരി: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവന്ന ഒരു ലക്ഷം രൂപയോളം വിലവരുന്ന 234.5 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. കായംകുളം സ്വദേശികളായ ചിറക്കടവം മാളികപടീത്തിൽ സുധീർ യൂസഫ് (37), പട്ടാണിപ്പറമ്പിൽ ആസിഫ് നിസാം (25) എന്നിവരെ കളമശേരി പ്രീമിയർ ജംഗ്ഷന് സമീപത്ത് നിന്ന് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൽ സലാമി ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പിടികൂടിയത്. കുറച്ചു ദിവസങ്ങളായി ഇവർ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.