കപ്പേളയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം

Sunday 17 August 2025 3:24 AM IST

ആലുവ: ആലുവ സെന്റ് ഡൊമിനിക് പള്ളിയുടെ കീഴിലുള്ള കുന്നുംപുറം സെന്റ് ജോസഫ് കപ്പേളയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. 5000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതുന്നു. ആലുവയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന മോഷണങ്ങൾ നിയന്ത്രിക്കാൻ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തണമെന്ന് സെന്റ് ഡൊമിനിക് ഫാമിലി യൂണിറ്റ് കേന്ദ്ര സമിതി വൈസ് ചെയർമാൻ ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു.