ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കളക്ടറേറ്റ് മാർച്ച് 26ന്

Sunday 17 August 2025 12:00 AM IST

ഇടുക്കി: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. വെളിച്ചെണ്ണ, തേങ്ങ, പച്ചക്കറി, ബിരിയാണി അരി തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ ലഘൂകരിക്കുക, ഹോട്ടൽ ഉടമകൾക്ക് നേരെയുള്ള ബോർഡിന്റെ പീഡനം അവസാനിപ്പിക്കുക, മാലിന്യ സംസ്‌കരണത്തിന് പൊതുസംവിധാനം ഏർപ്പെടുത്തുക, അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അസോസിയേഷൻ സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന സമരപരിപാടികളുടെ ഭാഗമായിട്ടാണ് കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്, യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.എസ്. അജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ. മോഹനൻ, ജയൻ ജോസഫ്, പ്രവീൺ ( തൊടുപുഴ) സാജു സെൻട്രൽ (കുമളി), പി.എം. ജോൺ (അടിമാലി), പി.ജെ. ജോസ്, കെ.എം. ജോർലി, മായാ സുനിൽ (രാജാക്കാട്), ഗ്ലാഡ്സൺ തോമസ് (മറയൂർ), കെ.എം. അലിക്കുഞ്ഞ്, ബാലകൃഷ്ണൻ (മൂന്നാർ), അനൂപ് (ആനച്ചാൽ), ബിനു മോൻ കെ.പി, ബെന്നി ജോസഫ് (അണക്കര), സജീന്ദ്രൻ, മാത്യു (കട്ടപ്പന) ലെനിൻ (ചെറുതോണി) എന്നിവർ സംസാരിച്ചു.