സഹകാരികൾക്ക് പരിശീലനം
Sunday 17 August 2025 1:09 AM IST
നെടുമങ്ങാട്:സർക്കിൾ സഹകരണ യൂണിയനിലെ സഹകാരികൾക്കുള്ള പരിശീലനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എൻ.ആർ.ബൈജു അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് രജിസ്ട്രാർ സജികുമാർ സ്വാഗതം പറഞ്ഞു.പി.എസ്.സി മുൻ ചെയർമാൻ ഗംഗാധര കുറുപ്പ് ക്ലാസെടുത്തു.താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ എസ്.സഞ്ജയൻ,ആർ.അനിൽകുമാർ,എൻ.ബാബു,എ.എം.റൈസ്,ജി.എസ്.ഷാബി, എസ്.ആർ.ഷൈൻ ലാൽ,സജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.