വനിത കമ്മിഷൻ മെഗാ അദാലത്തിൽ 60പരാതികൾ, തീർപ്പായത് 8എണ്ണം
Sunday 17 August 2025 1:20 AM IST
ആലപ്പുഴ: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ അവരെ ചേർത്ത് നിർത്തിയുള്ള കൃത്യമായ ഇടപെടലുകളാണ് വനിത കമ്മിഷൻ നടത്തുന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം വി.ആർ.മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വനിത കമ്മിഷൻ ജില്ലാതല മെഗാ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. അദാലത്തിൽ ആകെ ലഭിച്ച 60 പരാതികളിൽ എട്ട് പരാതികൾ തീർപ്പാക്കി. ആറെണ്ണത്തിൽ പൊലീസ് റിപ്പോർട്ടും രണ്ടെണ്ണത്തിൽ ജാഗ്രതാ സമിതി റിപ്പോർട്ടും തേടി. 44 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ജില്ലാതല മെഗാ അദാലത്തിൽ വനിത കമ്മീഷൻ പാനൽ അംഗങ്ങളായ അഡ്വ.മിനീസ ജബ്ബാർ, അഡ്വ. രേഷ്മ ദിലീപ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസിലർമാരായ ആതിര ഗോപി, അഞ്ജന വിവേക്, വനിത സെൽ പൊലീസ് ഉദ്യോഗസ്ഥർ, വനിത കമ്മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.