അടുക്കളയിൽ കാരറ്റുണ്ടോ? ഇനി അകാലനരയെ ഓർത്ത് വിഷമിക്കേണ്ട, പരിഹാരം ഇതാ

Sunday 17 August 2025 12:00 AM IST

ഇക്കാലത്ത് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ് നര. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ അകാലനര ബാധിക്കുന്നുണ്ട്. തെറ്റായ ഭക്ഷണക്രമം, മോശം ജീവിതശെെലി, കെമിക്കൽ ഉൽപന്നങ്ങളുടെ ഉപയോഗം എന്നിവയാണ് ഇതിന് പ്രധാന കാരണം, വെളുത്ത മുടി കറുത്തപ്പിക്കാൻ ഹെന്ന, കെമിക്കൽ ഡെെ എന്നിവയാണ് ആളുകൾ ഉപയോഗിക്കുന്നത്. എന്നാൽ കെമിക്കൽ നിറഞ്ഞ ഡെെ ഗുണത്തെക്കാൾ ഏറെ ദോഷമാണ് മുടിക്ക് ചെയ്യുന്നത്. അതിനാൽ മുടി കറുപ്പിക്കാൻ എപ്പോഴും സ്വാഭാവിക വഴികൾ നോക്കുന്നതാണ് നല്ലത്. ചില ഭക്ഷണങ്ങൾ കഴിച്ചാൽ മുടിയെ സ്വാഭാവികമായി കറുപ്പിക്കാൻ കഴിയും അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

അതിൽ ഒന്നാണ് ബദാം. ബദാമിൽ ധാരാളമായി വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു. ഇത് മുടി കൊഴിച്ചിൽ തടയാനും ആരോഗ്യമുള്ള മുടിയുടെ വളർച്ചയെ പ്രോത്സഹിപ്പിക്കാനും സഹായിക്കുന്നു. അതിനാൽ ദിവസവും രണ്ടോ മൂന്നോ ബദാം വച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. രണ്ടാമത്തേത് കാരറ്റാണ്. ബീറ്റ കരോട്ടിൻ, വിറ്റാമിൻ എ എന്നിവയാൽ സമ്പന്നമായ ഒന്നാണ് കാരറ്റ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. മൂന്നാമത്തേത് നെല്ലിക്കയാണ്. ഇതിൽ ധാരാളമായി വിറ്റാമിൻ സി,​ ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്. അതിനാൽ കാരറ്റ് അകാല നര അകറ്റി മുടിക്ക് കരുത്ത് നൽകുന്നു. ബെറി പഴങ്ങളാണ് നാലാമത്തേത്. മുടിയുടെ വളർച്ചയ്ക്ക് ഇവ വളരെ നല്ലതാണ്.