പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

Sunday 17 August 2025 12:59 AM IST

തിരുവനന്തപുരം: വലിയതുറ പൊലീസ് 2012ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ വെട്ടുകാട് ടി.സി.80/2652ൽ പുതുവൽ പുത്തൻവീട്ടിൽ സുഭാഷിനെ(സുചിതൻ) കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണൽ സെക്ഷൻസ് കോടതിയിലെ ജഡ്ജി ഷിബു.എം.പിയുടേതാണ് വിധി. പ്രതിക്ക് വേണ്ടി എം.എസ്.പ്രീതാറാണി അസോസിയേറ്റ്സിലെ ഡയാന ജോൺ,ദേവിക.എം,ദുർഗാ എം.എസ് എന്നീ അഭിഭാഷകർ ഹാജരായി.