ആയുർവേദ മെഡിക്കൽ ക്യാമ്പ്

Sunday 17 August 2025 12:05 AM IST

തൃശൂർ: തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന ഹെൽത്ത് ഇൻഷ്വറൻസ് ടോപ്പ് അപ്പ് എന്റോൾമെന്റ് ക്യാമ്പും ആയുർവേദ മെഡിക്കൽ ക്യാമ്പും എ.സി.പി സലീഷ് എൻ.ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ചത്. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി.ബാബു അദ്ധ്യക്ഷനായി. ഡോ. ഗോപിദാസ്, കെ.ശ്രീനാഥ്, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ബി.സതീഷ്, വൈസ് പ്രസിഡന്റ് ജീജോ ജോൺ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ പി.ഗോപിദാസ്, എം.ലെസ്ലി വില്ലി, എം.എസ്. ഗോകുലൻ, കെ. സുമി, എം.ആർ. ദീപ, രജിത കെ. അജീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.