ഉപരാഷ്ട്രപതി സ്ഥാനാർത്ഥി : നിർണായക യോഗം ഇന്ന്

Sunday 17 August 2025 1:05 AM IST

ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് യോഗം ഇന്ന് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി,​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി മുതിർന്ന നേതാക്കൾ പങ്കെടുക്കും. എൻ.ഡി.എ പാർലമെന്ററി യോഗം 19ന് ചേരും. പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലെ ജി.എം.സി ബാലയോഗി ഓഡിറ്റോറിയത്തിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ജഗ്‌ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.