ജാർഖണ്ഡ് മന്ത്രി രാംദാസ് സോറൻ ഇനി ഓർമ്മ
Sunday 17 August 2025 1:06 AM IST
റാഞ്ചി: വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയും മുകഅതി നേതാവുമായ രാംദാസ് സോറൻ (62) ഇനി ഓർമ്മ. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ഘാട്ട്ശിലയിൽ നിന്നുള്ള എം.എൽ.എയായിരുന്നു. ആഗസ്റ്റ് 2നാണ് വീട്ടിലെ ശുചിമുറിയിൽ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ഭാര്യ: സൂരജ്മണി സോറൻ. മക്കൾ: സോമെൻ സോറൻ,രബിൻ സോറൻ,രൂപേഷ് സോറൻ,രേണുക സോറൻ. സംസ്‌കാരം ഇന്നലെ സിംഗ്ഭൂമിലെ അദ്ദേഹത്തിന്റെ തറവാട്ടു വസതിയിൽ നടന്നു.