ഹമാസ് നേതാവിനെ വധിച്ചു
Sunday 17 August 2025 7:23 AM IST
ടെൽ അവീവ്: ഹമാസിന്റെ റാഫ ബ്രിഗേഡിലെ ഉന്നത നേതാവായ നാസർ മൂസയെ വധിച്ചെന്ന് ഇസ്രയേൽ. ഈ മാസം 9ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മൂസയെ വധിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. റാഫ ബ്രിഗേഡിലെ അംഗങ്ങളുടെ പരിശീലനങ്ങൾക്കും ഇന്റലിജൻസ് ശേഖരണത്തിനും മൂസ നേതൃത്വം നൽകിയിരുന്നു. ഖാൻ യൂനിസിലെ ഹമാസ് റോക്കറ്റ് സംഭരണ കേന്ദ്രവും ഇസ്രയേൽ തകർത്തു. അതേ സമയം, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 61,890 കടന്നു. ഇന്നലെ മാത്രം 25ലേറെ പാലസ്തീനികൾക്ക് ജീവൻ നഷ്ടമായി.