പ്രളയം: പാകിസ്ഥാനിൽ 321 മരണം

Sunday 17 August 2025 7:23 AM IST

ഇസ്ലാമാബാദ്: വടക്കൻ പാകിസ്ഥാനിൽ ശക്തമായ മൺസൂൺ മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 48 മണിക്കൂറിനിടെ 321 പേർ മരിച്ചു. നിരവധി പേരെ കാണാതായി. നൂറുകണക്കിന് വീടുകൾ തകർന്നു. പ്രളയം വൻ നാശംവിതച്ച ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിൽ മാത്രം 307 പേർ മരിച്ചു. റോഡ് ഗതാഗതം താറുമാറായത് രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. 21 വരെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.