ചൈനീസ് വിദേശകാര്യ മന്ത്രി നാളെ ഡൽഹിയിൽ

Sunday 17 August 2025 7:24 AM IST

ന്യൂഡൽഹി: അതിർത്തി വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നാളെ ഡൽഹിയിലെത്തും. ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതിനായുള്ള സമിതി ഡൽഹിയിൽ നാളെ ചേരുന്നുണ്ട്. ചൈനയെ പ്രതിനിധീകരിച്ച് വാങ് യിയും,ഇന്ത്യൻ ഭാഗത്തുനിന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചർച്ചകളിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെയും ചൈനീസ് വിദേശകാര്യ മന്ത്രി കാണും. അജിത് ഡോവലിന്റെ ക്ഷണപ്രകാരമാണ് വാങ് യിയുടെ രണ്ടു ദിവസത്തെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കാനിരിക്കുകയാണ്.