ബൈപാസ് ഉടൻ പൂർത്തീകരിക്കണം   

Monday 18 August 2025 12:00 AM IST

കുറവിലങ്ങാട് : കടുത്തുരുത്തി ബൈപ്പാസ് റോഡിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ കടുത്തുരുത്തി നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തിൽ 20 വർഷം മുൻപ് തുടങ്ങിവച്ച പദ്ധതി അനിശ്ചിതമായി നീളുകയാണ്. സംസ്ഥാന കമ്മറ്റി അംഗം അഡ്വ.ബെന്നി കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ.വി ജോർജ്ജ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പീറ്റർ പന്തലാനി, കെ.ഇ ഷറീഫ്, അഡ്വ.ഫിറോസ് മാവുങ്കൽ, ജോയി പെരുന്തനോലിൽ, വി.ജെ വർക്കി വെടിയഞ്ചേരിൽ, റിജോ പാദുവ, ആഷേർ ജോൺ ജോയി എന്നിവർ പങ്കെടുത്തു.