ഓണം പോക്കറ്റ് മാർട്ട് പോസ്റ്റർ
Monday 18 August 2025 1:02 AM IST
കോട്ടയം : കുടുംബശ്രീ ഓണം പോക്കറ്റ് മാർട്ട് പോസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ പ്രകാശനം ചെയ്തു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി. നായർ, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ പങ്കെടുത്തു. ഓണം സമ്മാനമായി പ്രിയപ്പെട്ടവർക്ക് നൽകാനായി കുടുംബശ്രീ ഒരുക്കിയ ഓണം ഗിഫ്റ്റ് ഹാംപറും പുറത്തിറങ്ങി. ചിപ്‌സ്, ശർക്കര വരട്ടി, പായസം മിക്‌സ്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, വെജിറ്റബിൾ മസാല, സാമ്പാർ പൊടി എന്നീ എട്ട് ബ്രാൻഡഡ് ഉത്പന്നങ്ങളാണ് ഹാംപറിൽ. പോക്കറ്റ് മാർട്ട് ദി കുടുംബശ്രീ സ്റ്റോർ വഴി ഉപഭോക്താക്കൾക്ക് ഓൺലൈനായി ഓർഡർ ചെയ്യാം. 1000 രൂപ വിലയുള്ള ഉൽപ്പന്നങ്ങൾ 799 രൂപയ്ക്ക് ലഭിക്കും.