എം.എൽ.എ ഓഫീസ് മാർച്ച്

Monday 18 August 2025 12:03 AM IST

ചങ്ങനാശേരി : ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ തകർന്നു കിടക്കുന്ന റോഡുകൾ അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഡെന്നിസ് ജോസഫ് കണിയാഞ്ഞാലിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ഗൗരിശങ്കർ മുഖ്യപ്രഭാഷണം നടത്തി. കെ. കെ.കൃഷ്ണകുമാർ, സോബിച്ചൻ കണ്ണമ്പള്ളി അഡ്വ. ബിബിൻ വർഗീസ് കടന്തോട്,റിച്ചി സാം ലൂക്കോസ്, അരുൺ ബാബു തുടങ്ങിയവർ പങ്കെടുത്തു.