പ്രവർത്തനവർഷ ഉദ്ഘാടനം

Monday 18 August 2025 12:05 AM IST

തുരുത്തി : തുരുത്തി വൈ.എം.സി.എ പ്രവർത്തന വർഷ ഉദ്ഘാടനവും വിമുക്ത ഭടൻമാരെ ആദരിക്കലും അവാർഡുദാനവും നടന്നു. വൈ.എം.സി.എ കേരള റീജിയണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് ആന്റണി മുളളങ്കുഴി അദ്ധ്യക്ഷത വഹിച്ചു. വിമുക്ത ഭടൻമാരെ ചങ്ങനാശേരി ഡിവൈ.എസ്.പി കെ.പി ടോംസൺ ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് നൽകി. സെക്രട്ടറി ട്വിങ്കിൾ പി.ജോൺ, ഫാ.റെനി ഫിലിപ്പ്, ഫിലിപ്പ് ആഗസ്തി, തോമസ് ജോൺ എന്നിവർ പങ്കെടുത്തു.