ഇങ്ങനെ വേണം പാട്ട് ഹൃദയപൂർവ്വം ആദ്യ ഗാനം

Sunday 17 August 2025 7:20 PM IST

സിദ്ധ് ശ്രീറാമിന്റെ ശബ്ദം വീണ്ടും

വെൺമതി ഇനി അരികിൽ നീ മതി വാർമുകിൽ കനി ... 'മലരാം എൻ സഖി... മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൽ സിദ്ധ് ശ്രീറാം പാടിയ ഗാനം കാഴ്ചക്കാരുടെ മനം കവരുന്നു. ഹൃദയപൂർവ്വത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. ബി. കെ ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട ഗാനം പുത്തൻ തലമുറയെ ഏറെ ആകർഷിക്കും വിധം ആണ്. കൗതുകകരമായ ശബ്ദത്തിന്റെ ഉടമയാണ് സിദ്ധ് ശ്രീറാം . നരിവേട്ടയ്ക്കുശേഷം വീണ്ടും സിദ്ധ് ശ്രീറാം പാട്ട് ഹിറ്ര് ചാർട്ടിൽ ഇടംപിടിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. മോഹൻലാൽ, മാളവിക മോഹനൻ, സംഗീത് പ്രതാപ് എന്നിവരുടെ നിറ സാന്നിധ്യം വീഡിയോയിൽ മനോഹരമായി കാണാം.സിദ്ദിഖ്, ലാലു അലക്സ്, സംഗീത ,ബാബുരാജ്, സബിത ആനന്ദ് എന്നിവരാണ് മറ്റ് താരങ്ങൾ. കഥ - അഖിൽ സത്യൻ. തിരക്കഥ -ടി.പി. സോനു ' ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിംഗ് - കെ. രാജഗോപാൽ, .മനു മഞ്ജിത്താണ് മറ്റൊരു ഗാന രചയിതാവ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 28ന് റിലീസ് ചെയ്യും. പി.ആർ. ഒ വാഴൂർ ജോസ്.