അമ്മക്കൊരുമ്മ സാസ്കാരിക സായാഹ്നം

Monday 18 August 2025 1:20 AM IST

വർക്കല: മലയാള സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 5-ാമത് എഡിഷൻ അമ്മക്കൊരുമ്മ 20ന് വൈകിട്ട് 3ന് വർക്കല അയിരൂർ എം.ജി.എം മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.വൃദ്ധ മാതാപിതാക്കളെ അഗതി മന്ദിരങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും തള്ളിവിടുന്ന പ്രവണതയ്ക്കെതിരേയുള്ള സാമൂഹ്യ ബോധവത്കരണം ലക്ഷ്യമിട്ടാണ് മലയാള സാംസ്കാരിക വേദി വർഷം തോറും പരിപാടി സംഘടിപ്പിക്കുന്നത്. 60 വയസിന് മുകളിൽ പ്രായമുള്ള തൊഴിലുറപ്പ് തൊഴിലാളികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ അവരുടെ മക്കളുടെ സാന്നിദ്ധ്യത്തിൽ ആദരിക്കും.ഓണക്കോടിയും ഓണക്കിറ്റും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 111 വിദ്യാർത്ഥികൾക്ക് സ്റ്റുഡൻസ് കിറ്റും സമ്മാനിക്കും. അഡ്വ.വി.ജോയി എം.എൽ.എ, വർക്കല കഹാർ, എഴുത്തുകാരായ ബാബു കുഴിമറ്റം, ഡോ.സുനിൽ സി.ഇ,ജയചന്ദ്രൻ പനയറ,അഡ്വ.കെ.പി.സജിനാഥ്,ഡോ.എസ്.പൂജ തുടങ്ങിയവർ സംസാരിക്കും. പത്താമത് മലയാളിരത്ന,യുവരത്ന,ഗ്രാമകീർത്തി പുരസ്കാരങ്ങളും സമ്മാനിക്കുമെന്ന് വേദി ചെയർമാൻ അൻസാർ വർണന,വൈസ് ചെയർമാൻ സീലി സാബു,ജനറൽ സെക്രട്ടറി ബിജു ഗോപാലൻ എന്നിവർ അറിയിച്ചു.