മെഗാതൊഴിൽ മേള സംഘടിപ്പിച്ചു
Monday 18 August 2025 1:58 AM IST
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, നാഷണൽ കരിയർ സർവീസ്, ചേർത്തല എസ്.എൻ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'പ്രയുക്തി 2025' മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. ചേർത്തല എസ്.എൻ കോളേജിൽ നടന്ന തൊഴിൽമേള ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.പി.ബിന്ദു,എംപ്ലോയ്‌മെന്റ് ഓഫീസർ മഞ്ജു വി.നായർ, പി.ആർ. അമ്പിളി,ഡോ.ഗോപകുമാർ രാമകൃഷ്ണൻ, പി.ടി മെൽബിൻ, ബിമൽ ഡൊമനിക് തുടങ്ങിയവർ പങ്കെടുത്തു.