പൂർവ വിദ്യാർത്ഥി സംഗമം

Monday 18 August 2025 1:03 AM IST

മുഹമ്മ:എ ബി വിലാസം സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ ആദ്യ പ്ലസ് ടു ബാച്ചിന്റെ സയൻസ് ആൻഡ് കൊമേഴ്സ് പൂർവ വിദ്യാർത്ഥികൾ സ്കൂളിൽ ഒത്തുചേർന്നു.സിൽവർ ത്രെഡ്സ്- എ ജേർണി ഒഫ് 25 ഇയേർസ് എന്ന പേരിലായിരുന്നു സംഗമം.എൻ.പി.പുരുഷോത്തമൻ സ്മാരക സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം ആദ്യ പ്രിൻസിപ്പൽ കെ.എം.മഹാനും ആദ്യവിദ്യാർത്ഥി കെ.എൽ.സിനിയുംചേർന്ന് ഉദ്ഘാടനം ചെയ്‌തു.പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചെറിയ അധ്യക്ഷനായി.വി.സി.പാർഥൻ,എസ്. സജീവ്, പി.ടി.എ പ്രസിഡന്റ് കെ.എസ് ലാലിച്ചൻ,പി.കെ ഷാജി,ശ്യാമപ്രസാദ്,രാജേന്ദ്രൻ പിള്ള,ജോസി കുര്യൻ,വിപിൻഎൻ.വി, വി.വിനയൻതുടങ്ങിയവർ സംസാരിച്ചു.