സ്വാതന്ത്ര്യദിന സംഗമം
Monday 18 August 2025 2:03 AM IST
ആലപ്പുഴ: കൗമാര വിദ്യാർത്ഥി കൂട്ടായ്മയായ 'ടീൻ ഇന്ത്യ' ആലപ്പുഴ എരിയാ സമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു.എവരിവൺ നീഡ്സ് ഫ്രീഡം എന്ന പ്രമേയത്തിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് എം.ഫസലുദ്ദീൻ ഉദ്ഘാടനം ചെയ്തു. ടീൻ ഇന്ത്യ കോഓർഡിനേറ്റർമാരായ ആർ.ഫൈസൽ,ഫൗസിയ സബീർഖാൻ,എ.സഞ്ജീത, ജമാഅത്തെ ഇസ്‌ലാമി ഏരിയാ സെക്രട്ടറി മാഹീൻ ഹംസ, വനിതാകൺവീനർ ഷീബ സിയാദ്, ഫർഹാന ഫൈസൽ, എ.എ.നാസർ, ടി.എം.സുബൈർ, കെ.ബഷീർ, ഇബ്രാഹീം, ഫൗസിയ സിയാദ്, ബീമ അസീസ്, നൂർജഹാൻ തുടങ്ങിയവർ സംസാരിച്ചു.