ഭാഷാവകാശ സംരക്ഷണ സദസ്
Monday 18 August 2025 1:15 AM IST
തിരുവനന്തപുരം: ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊള്ളുന്ന സംസ്കൃതം സംരക്ഷിക്കപ്പെടണമെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ സംഘടിപ്പിച്ച ഭാഷാവകാശ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ ഡിപ്പാർട്ട്മെന്റ് വിഭാഗം സംസ്ഥാന പ്രസിഡന്റ് സി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംഘടനയുടെ പ്രൈവറ്റ് വിഭാഗം സംസ്ഥാന പ്രസിഡന്റ് സി.പി.സനൽചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി.വിശ്വ സംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.ജെ ശ്രീകാർ, സംസ്ഥാന ജനറൽ സെക്രട്ടറി സി.പി സുരേഷ് ബാബു, ട്രഷറർ എസ്.ശ്രീജു തുടങ്ങിയവർ പങ്കെടുത്തു.